National
അമരാവതി: വനിതാ സംവരണ ഭേദഗതി ബില്ലിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. പവൻ കല്യാൺ ബില്ല് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെ വിമർശിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.
മോദിയെ പ്രീണിപ്പിക്കാന് ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. 2023ൽ തന്നെ വനിതാ സംവരണ ബിൽ പാസായി. അത് എപ്പോൾ വേണമെങ്കിലും നടപ്പാക്കാം. ഇതേ കുറിച്ച് സംവാദത്തിന് തയാറാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് ഉള്പ്പെടെയുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷന് ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സര്ക്കാര് ശ്രമം. ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസും പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് പവൻ കല്യാൺ പോസ്റ്റ് പങ്കുവച്ചത്. നിയമസഭകളിൽ വനിതകളുടെ പ്രാതിനിധ്യം ശക്തമാക്കാനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം മനഃപൂർവം തടഞ്ഞതെന്നായിരുന്നു പവൻ കല്യാൺ എക്സിൽ കുറിച്ചത്.
Movies
വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യ്ക്കെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. നടന് വേണ്ടി വിസിൽ അടിക്കാമെന്നും എന്നാൽ നാട് വിട്ടുകൊടുക്കാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്നു കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും അദേഹം വിമർശനത്തിന്റെ ഭാഷയിൽ പറഞ്ഞു.
‘‘സിനിമാ മോഡൽ എന്നൊന്നുണ്ട്. ഒറ്റ സിനിമയിൽ നിന്നു തന്നെ വലിയ ഹീറോ ആകാം, കാശ് സമ്പാദിക്കാം, വലിയ കാറുകൾ മേടിക്കാം. സിനിമയ്ക്കുള്ളിൽ തന്നെ ഡോക്ടറാം, എഞ്ചിനീയറാകാം, എന്തിന് മുഖ്യമന്ത്രി വരെയാകാം. രാഷ്ട്രീയത്തിൽ വന്നാൽ ഉടനെ മുഖ്യമന്ത്രിയാകുകയാണോ?
ആരാണ് രാഷ്ട്രീയം പറയുന്നത്. ഞാൻ പറയുന്ന അളവിൽ നിങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ? ഇത്രയും വർഷത്തിനിടയ്ക്ക് തമിഴ്നാട്ടിലെ മക്കൾക്കോ, ഭാഷയ്ക്കോ നാടിനോ ഒരു പ്രശ്നം വന്നപ്പോൾ തുണയായി നിന്നിട്ടുണ്ടോ? നിങ്ങളുടെ മേൽ ജനങ്ങൾ വച്ചിരിക്കുന്ന സ്നേഹം സിനിമ കൊണ്ടുള്ള പ്രശസ്തി മൂലം മാത്രമാണ്, അല്ലാതെ രാഷ്ട്രീയത്തിനല്ല. അതിനെയാണ് നിങ്ങള് ഉപയോഗിക്കുന്നത്.
വെയിലത്ത് ക്യൂ നിന്ന്, കട്ടൗട്ടുകൾ വച്ച്, ടിക്കറ്റെടുത്ത്, നാടിനെയും കൂലിയെയുമൊക്കെ വിട്ട് ഇവർ കാണിക്കുന്ന സ്നേഹത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണോ? ഒരു നടനെ അവർക്കിഷ്ടപ്പെട്ടാൽ മൂന്ന് വിരൽ വച്ച് വിസിലടിക്കും, പക്ഷേ നാടിനെ നൽകാൻ സമ്മതിക്കില്ല. നാടിനെ വിട്ടു കൊടുക്കാൻ പറ്റില്ല.
രാഷ്ട്രീയം വേറെ സിനിമ വേറെ, ആ സ്നേഹം വേറെ സിനിമ വേറെ. ആ സ്നേഹം വേറെ ഈ സ്നേഹം വേറെ. അതിന് ഇറങ്ങണം, സംസാരിക്കണം. സീമാൻ പത്ത് വർഷമായി ജനങ്ങളോട് സംസാരിക്കുന്നുണ്ട്. വലിയ നടന്മാർക്കൊന്നും അങ്ങനെ പെട്ടന്ന് ശോഭിക്കാനാകില്ല.
ദ്രവീഡിയന് മോഡൽ വേണോ, അടിമ മോഡൽ വേണോ , സിനിമ മോഡൽ വേണോ. രാഷ്ട്രീയം ജനങ്ങള് ചെയ്യേണ്ട കാര്യമാണ്. ജയിച്ചവർ ജനങ്ങൾക്കു വേണ്ടി പ്രവൃത്തിക്കണം. ഇവിടെ ഇന്ത്യയിൽ ജയിച്ചവർ രാഷ്ട്രീയം കളിക്കുന്നു, ജനങ്ങൾ അവർക്കു വേണ്ടി ജോലി ചെയ്യുന്നു. അത് മാറ്റണം.
ഇന്ത്യയുടെ രാഷ്ട്രീയം എന്താണ്, തമിഴ്നാട് എന്തിനെയൊക്കെയാണ് എതിർത്തു നിൽക്കുന്നത്. ഏത് അണികളാണ് നമുക്കൊപ്പം നിൽക്കുക. അത് ചിന്തിച്ച് വോട്ട് ചെയ്യണം.
ഞാൻ അവസാനമായി ഒന്നുകൂടി പറയുന്നു. ഇത് AIADMK മുന്നണിയും DMK മുന്നണിയും തമ്മിലുള്ള തിരഞ്ഞെടുപ്പല്ല, വിജയ് പറയുന്നതുപോലെ TVK-യ്ക്കുള്ള തിരഞ്ഞെടുപ്പുമല്ല. ഇത് ഐക്യവും ഭിന്നിപ്പും തമ്മിലുള്ള തിരഞ്ഞെടുപ്പാണ്. തമിഴ്നാട് എപ്പോഴും ഇന്ത്യയ്ക്ക് ഒരു മാതൃകയായി നിലകൊണ്ടിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കലായാലും NEET ആയാലും, നാം അതിനെതിരെ നിലകൊള്ളണം. അതിലും ശക്തമായി നിലകൊള്ളാൻ, ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കണം. ജനങ്ങളായ നാം രാഷ്ട്രീയ നീക്കങ്ങൾ നടത്തേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു. അത് ഐക്യമാണോ അതോ ഭിന്നിപ്പാണോ?’’–പ്രകാശ് രാജ് പറയുന്നു.
Movies
തെന്നിന്ത്യൻ താരം പ്രകാശ് രാജിന്റെ മാതാവ് സ്വർണലത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ബംഗളൂരുവിൽ വെച്ചാണ് അന്തരിച്ചത്.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സ്വർണലതയുടെ വിയോഗത്തിൽ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Movies
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ബാലതാരം ദേവനന്ദ. കുട്ടികൾക്ക് നേരെ നിങ്ങൾ കണ്ണടച്ചോളാനും പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്നും കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ ജൂറി ചെയർമാനോട് മർഷം ഉണ്ടെന്നും ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെആണ്, ഇനി വരുന്ന ഒരു തലമുറയ്ക്ക് നേരെയാണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.
സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, അജയന്റെ രണ്ടാം മോഷണവും അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്.
രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്നും പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്.
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം'.ദേവനന്ദയുടെ വാക്കുകൾ.
ദേശീയ തലത്തിൽ വരെ ചർച്ചയായ സ്ഥാനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ബാലതാരങ്ങളെ പരിഗണിക്കാതിരുന്ന ജൂറിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി.
കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി. ആനന്ദ് മന്മഥന്റെ വാക്കുകൾ.
Movies
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറികൾ മമ്മൂട്ടിയെപ്പോലൊരു നടനെ അർഹിക്കുന്നില്ലെന്ന് നടൻ പ്രകാശ് രാജ്.
മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും സീനിയർ ആയതുകൊണ്ടല്ല പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
മമ്മൂട്ടി ഇവിടെ ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഒരിക്കൽപ്പോലും നമ്മൾ ഒരു സീനിയർ ആയ മനുഷ്യൻ ആയി കണക്കാക്കുന്നില്ല. അങ്ങനെ അല്ല പുരസ്കാരത്തിന് പരിഗണിച്ചത്. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹം പുലർത്തിയ ചില സൂക്ഷ്മാഭിനയങ്ങളും വളരെ ശക്തമായിരുന്നു.
അതെല്ലാം ഇന്നത്തെ യുവാക്കൾ കണ്ടു മനസ്സിലാക്കേണ്ടതാണ്. പക്ഷേ എആർഎമ്മിലെ ടൊവിനോ തോമസിന്റെ അഭിനയവും, ഞങ്ങൾ പരിഗണിച്ച നാല് സിനിമകളിലെ ആസിഫ് അലിയുടെ അഭിനയവും രിഗണിച്ചാൽ തങ്ങളുടെ സിനിമകൾ മികവുറ്റതാക്കാൻ അവർ കാണിക്കുന്ന പരിശ്രമവും വളരെ വലുതാണ്.
ഉജ്വല പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇവരുടെ ശ്രമങ്ങൾ മമ്മൂക്കയെയും മോഹൻലാലിനെയും പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ സ്വാധീനിക്കുന്നുണ്ടാകും.
ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളും കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹം ഈ പുരസ്കാരത്തിന് അർഹനാണ്. ഇന്നത്തെ യുവതലമുറ ഇതെല്ലാം കണ്ട് മനസിലാക്കുകയും മമ്മൂക്കയുടെ അഭിനയത്തിൽ നിന്ന് പലതും പഠിക്കുകയും വേണം.
ഇതൊരു ചാരിറ്റി സംഘടന ഒന്നും അല്ലല്ലോ എല്ലാവർക്കും പുരസ്കാരങ്ങൾ നൽകാൻ, പ്രസക്തി ഉള്ളവർക്ക് നൽകുക അതാണ് ചെയ്യേണ്ടത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്.
കേരളാ സർക്കാർ എന്നെ ഇങ്ങോട്ട് വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി.
കാരണം, ദേശീയ പുരസ്കാരങ്ങളിൽ അത് സംഭവിക്കുന്നില്ല. അവിടെ ഫയലുകളും കെട്ടുകളും അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്.
Movies
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് നിര്ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്ക്കാര് ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്മാന്.
സംവിധായകരായ രഞ്ജന് പ്രമോദ്, ജിബു ജേക്കബ് എന്നിവര് പ്രാഥമിക വിധിനിര്ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്പേഴ്സണ്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
പ്രകാശ് രാജ്, രഞ്ജന് പ്രമോദ്, ജിബു ജേക്കബ് എന്നിവര്ക്കു പുറമെ അന്തിമ വിധിനിര്ണയ സമിതിയില് ഡബ്ബിംഗ് ആര്ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന് ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര് അംഗങ്ങളായിരിക്കും.
ദേശീയ അവാര്ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന് എം.സി. രാജനാരായണന്, സംവിധായകന് വി.സി. അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, കെ.ആര്.സുബാല്, ഫിലിം എഡിറ്റര് കെ. രാജേഷ്, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന് എന്നിവരാണ് പ്രാഥമിക വിധിനിര്ണയസമിതിയിലെ മറ്റ് അംഗങ്ങള്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്ണയ സമിതികളില് മെമ്പര് സെക്രട്ടറിയായിരിക്കും. ദേശീയ അവാര്ഡ് ജേതാവായ ചലച്ചിത്രനിരൂപകന് മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്പേഴ്സണ്.
ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവുമായ എ.ചന്ദ്രശേഖര്, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര് സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്.
128 സിനിമകളാണ് അവാര്ഡിന് സമര്പ്പിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.
Kerala
തിരുവനന്തപുരം: 2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് നിര്ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്ക്കാര് ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്മാന്.
സംവിധായകരായ രഞ്ജന് പ്രമോദ്, ജിബു ജേക്കബ് എന്നിവര് പ്രാഥമിക വിധിനിര്ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്പേഴ്സണ്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
പ്രകാശ് രാജ്, രഞ്ജന് പ്രമോദ്, ജിബു ജേക്കബ് എന്നിവര്ക്കു പുറമെ അന്തിമ വിധിനിര്ണയ സമിതിയില് ഡബ്ബിംഗ് ആര്ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന് ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര് അംഗങ്ങളായിരിക്കും.
ദേശീയ അവാര്ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന് എം.സി. രാജനാരായണന്, സംവിധായകന് വി.സി. അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, കെ.ആര്.സുബാല്, ഫിലിം എഡിറ്റര് കെ. രാജേഷ്, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന് എന്നിവരാണ് പ്രാഥമിക വിധിനിര്ണയസമിതിയിലെ മറ്റ് അംഗങ്ങള്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്ണയ സമിതികളില് മെമ്പര് സെക്രട്ടറിയായിരിക്കും. ദേശീയ അവാര്ഡ് ജേതാവായ ചലച്ചിത്രനിരൂപകന് മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്പേഴ്സണ്.
ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവുമായ എ.ചന്ദ്രശേഖര്, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര് സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്.
128 സിനിമകളാണ് അവാര്ഡിന് സമര്പ്പിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.